സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ മാർ ഏലിയാസ് ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തെ അപലപിച്ച് അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍. സൗദി, ബഹ്റൈന്‍, ഖത്തര്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും ഇറ്റലി, ഫ്രാന്‍സ്,
ബെല്‍ജിയം, ജര്‍മ്മനി തുടങ്ങീയ യൂറോപ്യന്‍ രാജ്യങ്ങളും ക്രൈസ്തവ കൂട്ടക്കുരുതിയെ അപലപിച്ച് രംഗത്തുവന്നു.ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും, അവരുടെ കുടുംബങ്ങൾക്കും, ദുരിതമനുഭവിച്ചവർക്കും പ്രസിഡന്റിന്റെയും അമേരിക്കൻ ജനതയുടെയും പേരിൽ അനുശോചനം
അറിയിക്കുകയാണെന്നു സിറിയയ്ക്കുള്ള യുഎസ് പ്രത്യേക പ്രതിനിധി തോമസ് ബരാക് ട്വീറ്റ് ചെയ്തു. സഹിഷ്ണുതയുടെയും സംയോജനത്തിന്റെയും പുതിയ സിറിയന്‍ ഘടനയിൽ ഭീരുത്വവും ഭയാനകവുമായ പ്രവൃത്തികൾക്ക് സ്ഥാനമില്ലായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












