വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ലോക വൃക്ക ദിനം ആചരിക്കുന്നത്. വൃക്കകൾ ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതു മാത്രമല്ല, രക്തം ശുദ്ധീകരിക്കുന്നതിലും ശരീരത്തിലെ ജലാംശം, രക്തസമ്മർദം എന്നിവയുടെ നിയന്ത്രണത്തിനുമെല്ലാം വലിയ പങ്ക് വഹിക്കുന്നുണ്ട്. വൃക്കരോഗികളുടെ എണ്ണം ഇന്ത്യയിൽ അനുദിനം വർധിക്കുകയാണ്. ചില മുൻകരുതലുകളോടെ വൃക്കകളുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.
- വൃക്കകളെ എങ്ങനെ സംരക്ഷിക്കാം?
വൃക്കകളുടെ സംരക്ഷണത്തിന് രണ്ടരമുതൽ മൂന്ന് ലിറ്റർ വെള്ളംവരെ എല്ലാ ദിവസവും കുടിക്കണമെന്നാണ് വിദഗ്ധർ പറയുതുന്നത്. കൊഴുപ്പും മധുരവുമേറിയ ഭക്ഷണങ്ങളുടെയും ശീതളപാനീയങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുന്നതും നല്ലതാണ്. വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവർ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കണം. അതോടൊപ്പം സസ്യാഹാരങ്ങൾ കൂടുതലായി ഉൾപ്പെടുത്തി മാംസാഹാരങ്ങൾ പരമാവധി ഒഴിവാക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision