യേശു രക്ഷകനായ ദൈവമാണെന്നു വെളിപ്പെടുത്തുന്ന ധാരാളം പ്രവര്‍ത്തികള്‍ അവിടുന്ന് തന്റെ ഭൗമിക ജീവിതകാലത്ത് ചെയ്തു.
മനുഷ്യനായി തീര്‍ന്ന ദൈവത്തെ യേശുവില്‍ തിരിച്ചറിയാതെ ചില യഹൂദര്‍ ‘തന്നെത്തന്നെ ദൈവമാക്കുന്ന’ വെറും ഒരു മനുഷ്യനായി അവിടുത്തെ കാണുകയും ദൈവദൂഷകനായി അവിടുത്തെ വിധിക്കുകയും കുരിശില്‍ തറയ്ക്കുകയും ചെയ്തു.പാപങ്ങള്‍ ക്ഷമിച്ചുകൊണ്ടും, മനുഷ്യരോടുള്ള പിതാവിന്റെ സ്നേഹത്തെ തന്റെ മാനുഷികഹൃദയത്തില്‍ പൂര്‍ണ്ണമായും ആശ്ലേഷിച്ചു കൊണ്ടും യേശു മനുഷ്യനായി അവതരിച്ച ദൈവമാണെന്നു ലോകത്തിന് വെളിപ്പെടുത്തി. യേശു എല്ലാ മനുഷ്യരെയും അവസാനം വരെ സ്നേഹിച്ചു, കാരണം “സ്നേഹിതര്‍ക്ക് വേണ്ടി സ്വജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹം ഒരുവനുമില്ല” (യോഹ 15:13). അനേകരുടെ വീണ്ടെടുപ്പിനായി തന്റെ ജീവന്‍ നല്‍കാനാണ് താന്‍ വന്നതെന്നു അവിടുന്ന് ഉറപ്പിച്ച് പറഞ്ഞു. അനേകരുടെ എന്ന ഈ പ്രയോഗം പരിമിതമല്ല: പിന്നെയോ മനുഷ്യവംശം മുഴുവനെയും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്യേശുക്രിസ്തു ദൈവമാണെന്നും, അവിടുന്ന് മനുഷ്യനായി അവതരിച്ചത് മനുഷ്യവംശം മുഴുവനും വേണ്ടിയാണെന്നും അവിടുന്നിലൂടെ വെളിപ്പെട്ടത് പിതാവായ ദൈവത്തിന്റെ സ്നേഹമാണെന്നും നാം വിശ്വസിക്കുമ്പോഴാണ് നമ്മുടെ ദൈവവിശ്വാസം സത്യമാകുന്നത്. ഇപ്രകാരം വിശ്വസിക്കാത്തവരാരും സത്യദൈവത്തില്‍ വിശ്വസിക്കുന്നില്ല. ഈ സത്യ വിശ്വാസം ഭൂമിയുടെ അതിര്‍ത്തികള്‍ വരെ പ്രഘോഷിക്കപ്പെടുകയും മനുഷ്യവംശം മുഴുവനും തങ്ങള്‍ക്ക് വേണ്ടി മരിച്ച് ഉത്ഥാനം ചെയ്തു പിതാവിന്റെ വലതുഭാഗത്തിരിന്നു മാധ്യസ്ഥം വഹിക്കുന്ന യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിനും, അങ്ങനെ എല്ലാവരും രക്ഷപ്രാപിക്കുന്നതിനും വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision