ലോക പരിസ്ഥിതി ദിനം ആചരിച്ചു

Date:

പാലാ: സെൻ്റ് തോമസ് കോളേജിലെ NCC നാവിക വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പാലാ നഗരസഭയുമായി ചേർന്ന് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.12 -ാം മൈലിലെ നഗരസഭാ പാർക്കിൽ വച്ചു നടന്ന യോഗം, നഗരസഭാ വൈസ് ചെയർപേഴ്‌സൺ ശ്രീമതി.സിജി പ്രസാദിൻ്റെ അധ്യക്ഷതയിൽ,നഗരസഭാ ചെയർമാൻ ശ്രീ.ആൻ്റോ ജോസ് പടിഞ്ഞാറേക്കര വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.നാവിക വിഭാഗം ANO ഡോ.അനീഷ് സിറിയക്ക് ചടങ്ങിന് സ്വാഗതം ആശംസിച്ചു. പരിസ്ഥിതിയുടെ സംരക്ഷണത്തിനായി ജനകീയമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന നാവിക വിഭാഗം കേഡറ്റുകളെ നഗരസഭാ ചെയർമാൻ അഭിനന്ദിക്കുകയും, പരിസ്ഥിയുടെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കുകയും ചെയ്തു.തുടർന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും, പാലാ സെൻ്റ് തോമസ് കോളേജിലെ മുൻ സസ്യ ശാസ്ത്ര വിഭാഗം തലവനുമായ ഡോ.ജോമി അഗസ്റ്റ്യൻ യോഗത്തിൽ മുഖ്യ സന്ദേശം നൽകി.പരിസ്ഥിതിയും, മനുഷ്യനുമായുള്ള ബന്ധത്തെപ്പറ്റി യും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം നമ്മുക്കോരോരുത്തർക്കു മാണെന്ന് ഉദ്ബോധിപ്പിച്ച അദ്ദേഹത്തിൻ്റെ വാക്കുകൾ കേഡറ്റുകൾക്കും, കാണികൾക്കും പ്രചോദനമായി.തുടർന്ന് അദ്ദേഹം ചടങ്ങിൽ പങ്കെടുത്ത എല്ലാ കേഡറ്റുകൾക്കും വൃക്ഷത്തൈ വിതരണം ചെയ്തത് വേറിട്ട അനുഭവമായി മാറി. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി പൊതു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ യോഗത്തിൽ മുൻ നഗരസഭാ ചെയർ പേഴ്സൻസ് ആയിരുന്ന ശ്രീമതി. ലീനാ സണ്ണി, ശ്രീമതി ബിജി ജോ ജോ എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായി. നഗരസഭാ കൗൺസിലർ ശ്രീ.സാവിയോ കാവുംകാട്ട് യോഗത്തിന് നന്ദി അർപ്പിച്ചു.പ്രദേശവാസികൾക്കും,കേഡറ്റുകൾക്കും പ്രചോദനമായി മാറിയ ഈ യോഗത്തിന് വലിയ ജനപങ്കാളിത്തമാണ് ലഭിച്ചത്.കേഡറ്റുകളായ ശ്രീജിത്ത് വി, നിഖിൽ ജോഷി, വിശാൽ കൃഷ്ണ, ജെസ്വിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...