ഇന്ന് ലോക തൊഴിലാളി ദിനം അഥവാ മെയ് ദിനം

spot_img

Date:

ലോകമെമ്പാടുമുള്ള തൊഴിലാളികൾക്കായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ് മെയ് ദിനം. മെയ് ദിനം തൊഴിലാളികൾക്ക് ആഘോഷ ദിനമാണ്. ഓരോ തൊഴിലാളി ദിനവും തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്ന ദിവസം കൂടിയാണ്. പല രാജ്യങ്ങളിലും ഈ ദിവസം പൊതു അവധി ദിനമാണ്.

ലോക തൊഴിലാളി ദിനം അഥവാ മെയ് ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും

തൊഴിലാളി ദിനം അല്ലെങ്കിൽ മെയ് ദിനം ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിലാണ് തൊഴിലാളി ദിനം ആദ്യമായി ആചരിച്ച് തുടങ്ങിയത്. അമേരിക്കയിലും ‌കാനഡയിലും തൊഴിലാളി ദിനം സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് ആഘോഷിച്ചിരുന്നത്. തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമായാണ് ഈ ദിവസം കണക്കാക്കിയിരുന്നത്.

പിന്നീട് 1889 ൽ യുഎസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും ട്രേഡ് യൂണിയനുകളുടെയും ഒരു സംഘം മെയ് 1 ന് തൊഴിലാളി ദിനമായി നിശ്ചയിച്ചു. 1886 ൽ ചിക്കാഗോയിൽ നടന്ന ഹെയ്‌മാർക്കറ്റ് ലഹളയുടെ ഓർമയ്ക്കായാണ് ഈ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നത്. തൊഴിലാളി പ്രതിഷേധ റാലിയ്ക്കിടെ ആരോ പോലീസിന് നേരെ ബോംബ് എറിഞ്ഞു. ഇതിനെ തുടർന്ന് റാലിയിൽ വലിയ സംഘ‍ർഷമുണ്ടാകുകയും പോലീസും തൊഴിലാളികളും തമ്മിൽ വലിയ ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്തു. അന്ന് നടന്ന ആക്രമണത്തിൽ നിരവധി പേർ മരിച്ചു. തെളിവുകൾ ഇല്ലാതിരിന്നിട്ടും എട്ട് തൊഴിലാളി പ്രവർത്തകരാണ് അന്ന് ശിക്ഷിക്കപ്പെട്ടത്.

യൂറോപ്പിൽ മെയ് 1, ഗ്രാമീണ കർഷകരുടെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ പിന്നീട് മെയ് ദിനം ആധുനിക തൊഴിലാളി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു.

ഇന്ത്യയിലെ തൊഴിലാളി ദിനം

ഇന്ത്യയിൽ 1923ൽ ചെന്നൈയിലാണ് ആദ്യമായി തൊഴിലാളി ദിനം ആചരിച്ചത്. ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ ആണ് ആദ്യമായി മെയ് ദിനം ആചരിച്ചത്. തൊഴിലാളികളുടെ പരിശ്രമത്തിന്റെയും പ്രവർത്തനത്തിന്റെയും പ്രതീകമായി ഈ ദിനം ദേശീയ അവധി ദിനമായി കണക്കാക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാ‍ർട്ടി നേതാവ് മലയപുരം സിംഗാരവേലു ചെട്ടിയാർ ആണ് സർക്കാരിനോട് ആവശ്യപ്പെട്ടത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related