കേരള ലേബർ മൂവ്‌മെന്റ് (KLM) സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ എറണാകുളം പി.ഒ.സിയിൽ വച്ച് 2026 ജനുവരി 25, 26 തീയതികളിൽ സംഘടിപ്പിച്ച ‘ലീഡേഴ്സ് മീറ്റിംഗ് 2026’ വിജയകരമായി സമാപിച്ചു. സംസ്ഥാനത്തെ വിവിധ രൂപതകളിൽ നിന്നുള്ള തൊഴിലാളി നേതാക്കൾ പങ്കെടുത്ത സംഗമത്തിൽ നെയ്യാറ്റിൻകര രൂപതയെ പ്രതിനിധീകരിച്ച് ശക്തമായ സാന്നിധ്യമുണ്ടായി.
നെയ്യാറ്റിൻകര രൂപതയിൽ നിന്നും കെ.എൽ.എം ആനിമേറ്റർ ശ്രീ. ശശികുമാർ, രൂപതാ പ്രസിഡന്റ് ശ്രീ. ദേവരാജ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. ജയരാജ്, ശ്രീ. ജോൺ എന്നിവരാണ് നേതൃസംഗമത്തിൽ പങ്കെടുത്തത്.












