തൊഴിലാളി ശാക്തീകരണം ഇന്നത്തെ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് കെസിബിസി ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ ജാഗ്രത പുലർത്തണം. കേരള ലേബർ മൂവ്മെൻ്റ് രൂപതാ ഡയറക്ടരുടെ വാർഷിക സമ്മേളനം എറണാകുളത്ത് പിഒസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് പൊന്നുമുത്തൻ.
കെ എൽ എം സംസ്ഥാന പ്രസിഡൻ്റ് ജോസ് മാത്യു ഊക്കൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് ആമുഖ പ്രഭാഷണവും കെസിബിസി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ മുഖ്യപ്രഭാഷണവും നടത്തി. ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, സംസ്ഥാന ട്രഷറർ അഡ്വ. തോമസ് മാത്യു, മുൻ സംസ്ഥാന ഡയറക്ടർ ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപറമ്പിൽ, സിസ്റ്റർ. ലീന എന്നിവർ പ്രസംഗിച്ചു.
വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ മുൻ ദേശീയ പ്രസിഡൻ്റ് ജോയി ഗോതുരുത്ത്, ദേശീയ വൈസ് പ്രസിഡൻ്റ് സെബാസ്റ്റിൻ പാലംപറമ്പിൽ, യുടിഎ ചെയർമാൻ ജോസഫ് ജൂഡ്, കൺവീനർ ബാബു തണ്ണിക്കോട്ട് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു.













