പത്തനംതിട്ട പൈവഴിയിൽ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സൂരജ് ആണ് മരിച്ചത്. മണ്ണെടുപ്പിനെതിരെ പ്രതിഷേധം ഉയരുന്ന കടലിക്കുന്ന് മലയിൽ ആയിരുന്നു അപകടം.
മണ്ണുമാന്തി യന്ത്രത്തിലെ സഹായിയായിരുന്നു ഇയാൾ. അപകടത്തിൽ സൂരജ് മണ്ണുമാന്ത്രി യന്ത്രത്തിന്റെ അടിയിൽ പെടുകയായിരുന്നു.