ആകാശത്ത് നിരനിരയായി നീങ്ങുന്ന കുഞ്ഞു വെളിച്ച തുണ്ടുകള്‍. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി ആകാശത്ത് തെളിഞ്ഞ ഈ മനോഹര ദൃശ്യം ജനങ്ങളില്‍ അമ്ബരപ്പും അതോടൊപ്പം ആശയക്കുഴപ്പവും ഉണ്ടാക്കിയിരുന്നു. ഡിസംബര്‍ 30നായിരുന്നു ആകാശത്തെ ഈ വിസ്മയക്കാഴ്ച.
ദൃശ്യമാകുന്നത് പേടകങ്ങളാണെന്നും അതല്ല, അന്യഗ്രഹ ജീവികളുടെ സഞ്ചാരമാണിതെന്ന വാദങ്ങള്‍ വരെ ഉയര്‍ന്നുവന്നിരുന്നു. ഇപ്പോഴിതാ കേരളത്തിന് പിന്നാലെ ബംഗളൂരുവിലും അയല്‍പ്രദേശങ്ങളിലും തീവണ്ടിപോലെ നീങ്ങുന്ന വെളിച്ച തുണ്ടുകള്‍ ദൃശ്യമായിരിക്കുകയാണ്.എന്നാല്‍ നിരനിരയായി നീങ്ങുന്നത് നക്ഷത്രങ്ങളോ ഉല്‍ക്കകളോ അല്ല എന്നതാണ് വസ്തുത. ലോകകോടീശ്വരനായ ഇലോണ്‍ മസ്കിന്‍റെ സ്‌പേയ്‌സ്‌എക്‌സ് കമ്ബനി വിക്ഷേപിച്ച സ്റ്റാര്‍ലിങ്ക് പേടകങ്ങളാണ് ഇവ. ബഹിരാകാശത്തെ ഏറ്റവും വിപുലമായ ഉപഗ്രഹ ശ്രേണിയാണിവ. ഈ ഉപഗ്രഹങ്ങളുടെ സഞ്ചാരമാണ് കഴിഞ്ഞ കുറച്ചു ദിവസമായി ആകാശത്ത് ദൃശ്യമാവുന്നത്.
ആഗോള ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടാണ് സ്‌പേയ്‌സ്‌എക്‌സ് സ്റ്റാര്‍ലിങ്ക് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 50 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളാണ് സ്‌പേയ്‌സ്‌എക്‌സ് കമ്ബനി ഇതിനായി വിക്ഷേപിച്ചത്. നേരത്തേയും സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദൃശ്യമായിരുന്നു. ഈ ആകര്‍ഷകമായ ആകാശകാഴ്ചയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നിരവധിപേര്‍ പങ്കുവെച്ചിട്ടുണ്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision