കൊച്ചി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ജൂബിലി മെമ്മോറിയൽ പ്രൈവറ്റ് ഐടിഐ -യിൽ വനിതകളുടെ സ്വയം ശാക്തീകരണത്തിനും സംരംഭകത്വത്തിനുമായി സൗത്ത് ഇന്ത്യൻ ബാങ്കിൻെറ സഹകരണത്തോടുകൂടി ഹൃസ്വകാല സൗജന്യ തൊഴിൽ അധിഷ്ഠിത ബ്യൂട്ടീഷ്യൻ കോഴ്സ് ആരംഭിച്ചു.
100 വനിതകൾക്കു സ്വയം തൊഴിൽ പരിശീലനം നൽകുന്ന ഈ പരിപാടി സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ. ആൻറ്റോ ജോർജ്. റ്റി . ഉത്ഘാടനം ചെയ്തു . കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റവ. ഫാ. അഗസ്റ്റിൻ കടേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പരിശീലനം പൂർത്തിയാക്കിയ ഫിറ്റർ ,ബ്യൂട്ടീഷ്യൻ, ഓട്ടോമൊബൈൽ കോഴ്സുകളിലെ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ ഹെഡ് ശ്രീമതി. ടൈനു ഈഡൻ നിർവഹിച്ചു.
ജൂബിലി മെമ്മോറിയൽ പ്രൈവറ്റ് ഐ.ടി.ഐ. ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ, അസി. ഡയറക്ടർ ഫാ. അനീഷ് ബാവക്കാട്ട് , ബ്രാഞ്ച് മാനേജർ ശ്രീമതി.മേരി ടെർസിറ്റ, ഐ.ടി.ഐ. പ്രിൻസിപ്പാൾ ശ്രീ.സേവ്യർ ഇ.എക്സ്. എന്നിവർ സംസാരിച്ചു.












