അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി കൊച്ചി മെട്രോയുടെ പ്രത്യേക സമ്മാനം. എത്ര ദൂരത്തേക്ക് ഏത് സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്താലും 20 രൂപയാണ് കൊച്ചി മെട്രോ നൽകുന്ന ഓഫർ. മെട്രോ യാത്രക്കാരായ സ്ത്രീകൾക്ക് മാത്രമാണ് ഈ ഓഫർ ഒരുക്കിയിട്ടുള്ളതെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.

20 രൂപാ നിരക്കിൽ യാത്രയ്ക്കൊപ്പം നാല് മെട്രോ സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ കൂടി കൊച്ചി മെട്രോ സ്ഥാപിക്കുന്നുണ്ട്. വനിതാ ദിനമായ നാളെയാണ് ഇവയുടെ ഉദ്ഘാടനം നടക്കുക. ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നിവിടങ്ങളിലാണ് ഈ സൗകര്യമുള്ളത്.
നാപ്കിൻ മെഷീനുകളിൽ നിന്ന് സ്ത്രീകൾക്ക് സൗജന്യ നാപ്കിനുകളും ലഭിക്കും. കലൂർ മെട്രോ സ്റ്റേഷനിൽ നാളെ ഉച്ചയ്ക്ക് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ ആണ് വെൻഡിംഗ് മെഷീനുകൾ ഉദ്ഘാടനം ചെയ്യുക.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
