രാമപുരം: രാമപുരം കാർഷിക മേള 2026ന്റെ ഭാഗമായി ഇന്ന് (28/02/2026) വൈകിട്ട് 5.00ന് രാമപുരം പള്ളി മൈതാനിയിൽ വനിതാ സമ്മേളനവും പൊതുസമ്മേളനവും നടക്കും. കാർഷിക മേഖലയിലെ വനിതകളുടെ പങ്ക് ഉയർത്തിക്കാട്ടുകയും മികച്ച കർഷകരെ ആദരിക്കുകയും ചെയ്യുന്ന പരിപാടികൾക്കാണ് ഇന്ന് വേദിയൊരുങ്ങുന്നത്.
വനിതാ സമ്മേളനത്തിൽ മുഖ്യാതിഥിയായി ഡോ. ബ്രിൻസി ടോജോ പുതിയിടത്തു ചാലിൽ പങ്കെടുക്കും. തുടർന്ന് പി.എസ്.ഡബ്ല്യു.എസ്. രാമപുരം സോണൽ ഡയറക്‌ടർ റവ. ഫാ. അബ്രാഹം കുഴിമുള്ളിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ശാന്താറാം ഉദ്ഘാടനം ചെയ്യും. മികച്ച കർഷക അവാർഡ് ജേതാക്കൾ, മികച്ച കാർഷിക വിള അവാർഡ് ജേതാക്കൾ, മികച്ച സ്റ്റാൾ അവാർഡ് ജേതാക്കൾ എന്നിവരെ ചടങ്ങിൽ ആദരിക്കും.
റവ. ഫാ. ജോസഫ് താഴത്തുവരിക്കയിൽ (അസി. ഡയറക്‌ടർ, പി.എസ്.ഡബ്ല്യു.എസ്), പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ടോം പുളിക്കച്ചാലിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സി.ററി. രാജൻ ചായനാനിക്കൽ, ജോസ് സെബാസ്റ്റ്യൻ കണ്ടത്തിൽ, ലിസി ബേബി മുളയിങ്കൽ, പഞ്ചായത്ത് മെമ്പർമാരായ ബൈജു ജോൺ പുതിയിടത്തുചാലിൽ, ലിസമ്മ മത്തച്ചൻ, മിനി സണ്ണി പൊരുന്നക്കോട്ട്, കൈക്കാരൻ സിബി അഗസ്റ്റിൻ, കുമാരി അമൃതാമോൾ ഡി. ഏറത്ത്, പിത്യവേദി മേഖലാ പ്രസിഡൻറ് മനോജ് ചീങ്കല്ലേൽ, സിബി തോമസ് കോയിപ്പിള്ളി, പിത്യവേദി യൂണിറ്റ് പ്രസിഡൻറും പി.എസ്.ഡബ്ല്യു.എസ് സംഘം പ്രമോട്ടറുമായ ബിജു തോമസ് കുന്നേൽ തുടങ്ങിയവർ പ്രസംഗിക്കും.
കാർഷിക പ്രദർശനങ്ങൾ, സെമിനാറുകൾ, സ്റ്റാളുകൾ, വിനോദപരിപാടികൾ എന്നിവയോടെ തുടരുന്ന രാമപുരം കാർഷിക മേള 2026 കുടുംബസമേതം എത്തി ആസ്വദിക്കാവുന്ന സമഗ്ര കാർഷിക-സാംസ്കാരിക വേദിയായി മാറിയിരിക്കുകയാണ്.
ഇന്ന് രാത്രി 7.30 മുതൽ 10.00 വരെ പോൾസൺ, ഭാസി എന്നിവരും സംഘവും അവതരിപ്പിക്കുന്ന സൂപ്പർ ഫൺ ടാലെന്റ് ഷോയും അരങ്ങേറും.












