വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ് ഇന്നും വ്യത്യസ്ത പ്രതിഷേധം നടത്തി. കയ്യും കാലും കൂട്ടിക്കെട്ടി പ്ലാവില തൊപ്പിയും വച്ചായിരുന്നു ഇന്നത്തെ പ്രതിഷേധം.
റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ 12 ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ ദിവസം ക്ഷയനപ്രദക്ഷിണം, ഇന്നലെ കല്ലുപ്പിനു മുകളിൽ മുട്ടുകുത്തിയുള്ള സമരം. കടുപ്പമേറിയ സമരം ഇന്നും തുടരുകയാണ് പൊലീസ് കുപ്പായം മോഹിച്ച് പഠിച്ച ഈ പെൺകുട്ടികൾ.













