ഒക്ടോബറില്‍ നടക്കുന്ന സിനഡിൽ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അല്‍മായര്‍ക്കും വോട്ടവകാശം

spot_img

Date:

വത്തിക്കാൻ സിറ്റി: ഒക്ടോബറിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അല്‍മായര്‍ക്കും വോട്ടവകാശം. നിലവില്‍ അവൈദികരായ സിനഡംഗങ്ങൾക്ക് വോട്ടവകാശം ഇല്ലായിരുന്നു. സിനഡിലെ ചർച്ചകൾക്കുശേഷം നടക്കുന്ന വോട്ടെടുപ്പിലാണ് എല്ലാ അംഗങ്ങൾക്കും വോട്ടവകാശം ഉറപ്പാക്കിയത്. ഇന്നലെ വത്തിക്കാനിൽവെച്ച് സിനഡിന്റെ മുഖ്യസംഘാടകരായ കർദ്ദിനാൾ മാരിയോ ഗ്രെക്ക്, കർദിനാൾ ജീന്‍ ക്ലോഡ് ഹൊള്ളറിക്ക് എന്നിവര്‍ വോട്ടവകാശം സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്.

സിനഡിന്റെ അന്തർദേശീയ ഒരുക്ക സമ്മേളനങ്ങളിൽനിന്ന് നിർദേശിക്കപ്പെടുന്ന 140 പേരിൽനിന്ന്, 70 പേരെയാണ് മാർപാപ്പ സിനഡിലേക്ക് തെരഞ്ഞെടുക്കുന്നത്. ഇവരിൽ വൈദികരും കന്യാസ്ത്രീകളും ഡീക്കന്മാരും അല്‍മായരുമുണ്ടാകും. ഇവർക്കാണ് വോട്ടവകാശം ലഭിക്കുന്നത്. ഇവരിൽ പകുതിപ്പേർ സ്ത്രീകളായിരിക്കും. യുവജനങ്ങളുടെ സാന്നിധ്യവും ഉറപ്പുവരുത്തും. സന്യസ്തരുടെ പ്രതിനിധികളായി അഞ്ചു വൈദികരും അഞ്ചു കന്യാസ്ത്രീകളും സിനഡിൽ പങ്കെടുക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു.

മൊത്തം പങ്കാളിത്തത്തിന്റെ 21%, അതായത് 370 പേർ മെത്രാന്‍മാര്‍ അല്ലാത്തവരായിരിക്കുമെന്നാണ് സൂചന. 2023 ഒക്‌ടോബറിലും 2024 ഒക്‌ടോബറിലും രണ്ട് സെഷനുകളിലായാണ് സിനഡാലിറ്റി സംബന്ധിച്ച സിനഡിന്റെ പൊതുസമ്മേളനം നടക്കുക. അസംബ്ലിയുടെ അന്തിമ രേഖയിൽ വോട്ടെടുപ്പ് നടത്തിയ ശേഷം, ശുപാർശകളെ അടിസ്ഥാനമാക്കി എന്തെങ്കിലും നടപടികൾ സ്വീകരിക്കണമോ അതോ സഭാപ്രബോധനങ്ങളിൽ ഉൾപ്പെടുത്തണമോയെന്നും മാർപാപ്പയാണു തീരുമാനിക്കുന്നത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related