ഏറ്റുമാനൂർ:ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ വനിതാ സംഗമവും, തിരുവാതിരകളിമത്സരവും, മെഗാ തിരുവാതിരയും ഫെബ്രുവരി 15-ന്
രാവിലെ 9 -മുതൽ ഹോട്ടൽ നാഷണൽ പാർക്ക് അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രജിസ്ട്രേഷൻ സൗജന്യമാണ്.മത്സരത്തിൽ വിജയികളാകുന്ന ടീമിന് ഒന്നാം സമ്മാനമായി 8000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും മൂന്നാം സമ്മാനമായി 3000 രൂപയും കാഷ് അവാർഡ് ലഭിക്കും. 11:30 -ന് സമാപന സമ്മേളനം ഔഷധി ലിമിറ്റഡ് ചെയർപേഴ്സൺ ശോഭന ജോർജ് ഉദ്ഘാടനം ചെയ്യും.ജനകീയ വികസന സമിതി പ്രസിഡന്റ്ബി. രാജീവ് അധ്യക്ഷത വഹിക്കും.
സംഗീതജ്ഞ മാതംഗി സത്യമൂർത്തി, പെരുന്ന എൻ.എസ്.എസ്. കോളേജ് റിട്ട. പ്രിൻസിപ്പൽ എസ്. ഗീത, താളം ട്രസ്റ്റ് രക്ഷാധികാരി എം. എസ്. രാജലക്ഷ്മി എന്നിവരെ ആദരിക്കും.
ജനറൽ കൺവീനർ പ്രീയാ ബിജോയ്, അമ്മിണി സുശീലൻ, ആശാകിരൺ, ഗീതാ ഉണ്ണികൃഷ്ണൻ രാജീസ് വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular