വെള്ളികുളം:വെള്ളികുളം ഇടവകയിലെ മാതൃവേദി , സ്വാശ്രയസംഘം, എസ്. എം. വൈ. എം , ലീജിയൻ ഓഫ് മേരി എന്നീ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് വനിതാദിനാഘോഷം നടത്തി.വെള്ളികുളം പാരിഷ്ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വികാരി ഫാ.സ്കറിയ വേകത്താനം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
സിസ്റ്റർ ലിൻ്റാ മരിയ വട്ടക്കാട്ട് വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു. റീനാ റെജി വയലിൽ ആമുഖപ്രഭാഷണം നടത്തി.സിസ്റ്റർ മെറ്റി ജോസ് മനക്കപ്പറമ്പിൽ സി.എം.സി., റിയാ തെരേസ് ജോർജ് മാന്നാത്ത് , ഡെയ്സി ജോർജ് കല്ലൂർ, ആൻസി ജസ്റ്റിൻവാഴയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മികച്ച വനിതാ സംരംഭകരായി തെരഞ്ഞെടുക്കപ്പെട്ട ജെസ്സി ഷാജി ഇഞ്ചയിൽ, ജോയ്സി ജേക്കബ് നെല്ലിയേക്കുന്നേൽ എന്നിവർക്ക് ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു.ഇതോടനുബന്ധിച്ച് സംഘടനാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.വിവിധ മത്സരങ്ങൾ നടത്തി. ഫാ.സ്കറിയ വേകത്താനം സമ്മാനദാനം നിർവഹിച്ചു. മഞ്ജു സിജോ താന്നിക്കൽ , മഞ്ജു മനോജ് കൊല്ലിയിൽ, സിനിമോൾ ജിജി വളയത്തിൽ,ഷൈനി സെബാസ്റ്റ്യൻ മൈലക്കൽ,അനു റെന്നി മണിയാക്കു പാറയിൽ,നിഷ ഷോ ബി ചെരുവിൽ ,ജാൻസി സെബാസ്റ്റ്യൻ കല്ലൂർ, റിൻസി റെജി ചെരുവിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular