“അന്ന് കുട്ടികൾക്കൊപ്പം കൂടി; ഇന്ന് നാട്ടുകാർക്കൊപ്പം – ഇമ്മാനുവൽ കൊച്ചച്ചൻ വീണ്ടും വൈറലാവുകയാണ്

Date:

കുറവിലങ്ങാട്: പള്ളിയിലെ ഇമ്മാനുവൽ കൊച്ചച്ചൻ വീണ്ടും വൈറലാവുകയാണ്. കഴിഞ്ഞ തവണ ഡാൻസിലൂടെ ആയിരുന്നെങ്കിൽ ഇത്തവണ വാർക്കപ്പണിയിലൂടെയാണ് ഹൃദയങ്ങൾ തൊട്ടത്.

പണികൾ ആരംഭിക്കുന്നതിനുമുമ്പ് ളോഹയിട്ട് പ്രാർത്ഥിക്കാനെത്തിയ കൊച്ചച്ചൻ അൽപം കഴിഞ്ഞപ്പോൾ വേഷംമാറി പണിക്കെത്തിയപ്പോൾ പെട്ടെന്നാരും തിരിച്ചറിഞ്ഞില്ല. അറിഞ്ഞപ്പോൾ നാട്ടുകാർ പറഞ്ഞു; ഈ കൊച്ചച്ചൻ കിടു! മിഷൻലീഗ് നിർമ്മിച്ചു നൽകുന്ന ഭവനത്തിൻ്റെ വാർക്കയുടെ ശ്രമദാനത്തിനാണ് നാട്ടുകാർക്കൊപ്പം അച്ചനും ചേർന്നത്. സൺഡേ സ്കൂൾ വിശ്വാസോത്സവത്തിന് സഹവൈദികൻ ജോസഫച്ചൻ്റെ കൂടെ “ഈ ആരോഗ്യം മുഴുവൻ യേശുവിനായി കൊടുക്ക്… എന്ന പാട്ടിന് കുട്ടികൾക്കൊപ്പം ചുവടുവച്ചത് സാമൂഹ്യ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
അച്ചനോട് ചോദിച്ചാൽ പറയും: “അന്ന് കുട്ടികൾക്കൊപ്പം കൂടി; ഇന്ന് നാട്ടുകാർക്കൊപ്പം. അത്രമാത്രം.”

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...