രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടികളും സർക്കാർ എടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. രാഹുലിനെതിരെ ഒരു പരാതി കൂടി ഉയർന്നിരിക്കുകയാണ്.
രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ ഒളിവ് ജീവിതം ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണ്. ഇപ്പോഴും കോൺഗ്രസിലെ ചില നേതാക്കൾ രാഹുലിനെ സംരക്ഷിക്കുന്നു വി ശിവൻകുട്ടി പറഞ്ഞു.
രാഹുലിന്റെ കാര്യത്തിൽ നിലപാട് പറയേണ്ടത് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കളാണ്. രാഹുലിനെ പുറത്താക്കുമോ എന്ന് കെപിസിസി പ്രസിഡന്റ് പറയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












