ഭരണകക്ഷിയായ ബി ജെ പിയെ ഞെട്ടിച്ചുകൊണ്ടാണ് ഉപരാഷ്ട്രപതി അതിനാടകീയമായി രാജി പ്രഖ്യാപിച്ചത്. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചയിലാണ് ബിജെപി ദേശീയ നേതൃത്വം,
ഇതിനിടയിലാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉടന്‍ ആളെ കണ്ടെത്തേണ്ട ചുമതലയും കൂടി ബി ജെ പി നേതൃത്വത്തിന് മുന്നില്‍ വന്നു പെട്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍
നടക്കാനിരിക്കെ വളരെ ശ്രദ്ധയോടെ മാത്രമേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടതുള്ളൂവെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍.













