വന്യമൃഗ സംഘര്‍ഷ ലഘൂകരണം;ജില്ലാതലത്തില്‍ പദ്ധതിയൊരുങ്ങുന്നു

spot_img

Date:

വന്യജീവികളുടെ ആവാസവ്യവസ്ഥ പുനസ്ഥാപനവും വ്യാപനവും മുന്‍നിര്‍ത്തി വന്യജീവികളില്‍ നിന്നുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും നാശനഷ്ടങ്ങളില്‍ നിന്നും രക്ഷ നേടാനും അതുവഴി മനുഷ്യ വന്യമൃഗ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും ജില്ലാതലത്തില്‍ പദ്ധതിയൊരുങ്ങുന്നു. ജില്ലയിലെ വനാതിര്‍ത്തി പങ്കിടുന്ന 23 ഗ്രാമപഞ്ചായത്തും വടക്കാഞ്ചേരി മുനിസിപ്പാലിറ്റി, മേഖല ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാപഞ്ചായത്ത് തുടങ്ങിയ തദ്ദേശഭരണ സ്ഥാപനങ്ങളും വനംവകുപ്പ്, കൃഷിവകുപ്പ്, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കെ.എസ്.ഇ.ബി. വനസംരക്ഷണ സമിതികള്‍ തുടങ്ങിയ വിവിധ വികസന ഏജന്‍സികളും സംയുക്തമായാണ് വന്യമിത്ര എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്. പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്നതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ പ്രശ്‌നപരിഹാരത്തിന് ആവശ്യമായ പദ്ധതി നിര്‍ദ്ദേശങ്ങള്‍ തദ്ദേശഭരണ സ്ഥാപനതലത്തില്‍ തയ്യാറാക്കി ഉടന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മുഖേന ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നതിന് ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന സംയുക്ത യോഗത്തില്‍ നിര്‍ദ്ദേശിച്ചു. വനപ്രദേശങ്ങളോട് ചേര്‍ന്നു കിടക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും യഥാവിധി മാലിന്യ സംസ്‌കരണം നടത്താത്തതും, കാട്ടിലെ ഭക്ഷണ-കുടിവെള്ള ദൗര്‍ലഭ്യവും മറ്റുമാണ് അവ ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് വരുന്നതിനും നാശനഷ്ടങ്ങള്‍ക്കിടവരുത്തുന്നതെന്നും യോഗം വിലയിരുത്തി. വനാന്തരങ്ങളില്‍ ആവശ്യമായ ഭക്ഷണവും വെള്ളവും ലഭ്യമാക്കല്‍, സൗരോര്‍ജ്ജ തൂക്കുവേലികള്‍, കിടങ്ങുകള്‍ ജൈവവേലികള്‍, നൂതന സാങ്കേതിക വിദ്യയുപയോഗിച്ചുള്ള സെന്‍സര്‍ അലറാം, സെന്‍സര്‍ ലൈറ്റിംഗ്, മുന്നറിയിപ്പ് സന്ദേശങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ വന്യമൃഗശല്യം ലഘൂകരിക്കാവുന്നതാണെന്നും ഇത്തരം പ്രവൃത്തികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതാണെന്നും യോഗം വിലയിരുത്തി. വന്യജീവികളുടെ വംശവര്‍ദ്ധനവ് നിയന്ത്രണമുള്‍പ്പെടെയുള്ള ദീര്‍ഘകാല, ഹ്രസ്വകാല പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും യോഗം തീരുമാനിച്ചു. കുതിരാന്‍ തുരങ്കം തുറന്നതിന്റെ പശ്ചാത്തലത്തില്‍ വാഴാനി പ്രദേശങ്ങളില്‍ ആനശല്യം കൂടുന്നതായും ഇക്കാര്യത്തില്‍ സത്വരനടപടിയുടെ ആവശ്യവും യോഗത്തില്‍ പരാമര്‍ശിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനുമായ പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗമായ കെ വി സജു, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി ഡോ.എം എന്‍ സുധാകരന്‍, ജില്ലാ ജനകീയാസൂത്രണ ഫെസിലിറ്റേറ്ററും സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗവുമായ എം ആര്‍ അനൂപ് കിഷോര്‍, കെ.എഫ്.ആര്‍.ഐ പ്രതിനിധി, തൃശൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ പ്രതിനിധി, വിവിധ തദ്ദേശഭരണ സ്ഥാപന ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related