കോന്നി കുളത്തുമണ്ണിൽ വൈദ്യുത ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത പ്രതികൾക്ക് മുൻകൂർ ജാമ്യം. പത്തനംതിട്ട പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ്
പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്മോൻ, കെ മാത്യു, ബൈജു ജോബ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.