അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ തിരുവല്ല സ്വദേശിനിയായ നഴ്‌സ് രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രനെതിരെ വ്യാപക
പ്രതിഷേധം. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്, പവിത്രന്റെ വീട് എന്നിവിടങ്ങളിലേക്ക് ബിജെപി മാർച്ച് നടത്തി. ഹോസ്ദുർഗ് സിവിൽ സ്റ്റേഷന് മുന്നിൽ വനിതാ ലീഗ് വാ മൂടിക്കെട്ടി പ്രതിഷേധിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.













