കഴിഞ്ഞ എട്ടാഴ്ചയ്ക്കിടെ 1.70 ലക്ഷം പേർ കൊവിഡ്-19 ബാധിച്ച് മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗ്രെബിയേസസ്. യഥാർത്ഥ സംഖ്യ ഇതിലും വളരെ കൂടുതലായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മനുഷ്യരിൽ നിന്നും മൃഗങ്ങളിൽ നിന്നും കൊറോണ വൈറസിനെ ഇല്ലാതാക്കുക എന്നത് അസാധ്യമാണെന്ന് ലോകാരോഗ്യ ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷൻ എമർജൻസി കമ്മിറ്റി അറിയിച്ചു.
കൊറോണയുടെ പ്രത്യാഘാതങ്ങൾ നമുക്ക് കുറയ്ക്കാൻ സാധിക്കും. ആളുകളുടെ മരണനിരക്ക് കുറയ്ക്കാൻ കഴിയും. രോഗബാധയിൽ നിന്ന് ആളുകളെ രക്ഷിക്കാൻ കഴിയും. എന്നാൽ ഈ പകർച്ചവ്യാധി ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി തുടരുമെന്നും കൊറോണ വൈറസ് ബാധ ഒരിക്കലും അവസാനിക്കില്ലെന്നും ഡബ്ല്യൂഎച്ച്ഒ അറിയിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision