മാധ്യമങ്ങളെ കാണുന്നതിന് മുന്‍പ് യേശുവിനോട് സഹായം തേടി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് നടത്തുന്ന പ്രാര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ വൈറല്‍. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ‘എക്‌സി’ൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പ്രസിഡന്റിന്റെ
പ്രത്യേക സഹായിയും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഉപദേഷ്ടാവുമായ മാർഗോ മാര്‍ട്ടിനാണ് വൈറ്റ് ഹൗസിലെ നിര്‍ണ്ണായക ഉത്തരവാദിത്വമുള്ള കരോളിന്റെ വിശ്വാസ തീക്ഷ്ണത സാക്ഷ്യപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചത്.