ലണ്ടന്‍: ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം പരസ്യമാക്കുന്ന താരങ്ങളുടെ നിരയില്‍ ഡച്ച് സ്വദേശിയായ ലിവര്‍പൂള്‍ താരം കോഡി ഗാക്പോയും.
ലിവര്‍പൂളിന് വേണ്ടി സിംഗപ്പൂരില്‍ കളിക്കുവാന്‍ എത്തിയിരിക്കുന്ന ഗാക്പോ ബൈബിള്‍ വായന തന്റെ ജീവിതശൈലിയാണെന്നും യുകെയിലോ മറ്റെവിടെയെങ്കിലുമോ ആണെങ്കിലും താന്‍ ബൈബിൾ കൊണ്ടുപോകുമെന്നു ‘ഡെയിലി മെയിലി’ന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. 1.5 മില്യണ്‍ ഫോളോവേഴ്സ് ഉള്ള ഗാക്പോ “മനുഷ്യന് തന്റെ മാര്‍ഗ്ഗം ആലോചിച്ചുവെക്കുന്നു. അവന്റെ കാലടികളെ നിയന്ത്രിക്കുന്നത് കര്‍ത്താവാണ്” (സുഭാഷിതങ്ങള്‍ 16:9) എന്ന ബൈബിള്‍ വാക്യം ഇന്‍സ്റ്റാഗ്രാമില്‍ അടുത്തിടെ പങ്കുവെച്ചിരിന്നു.
തന്റെ ഫുട്ബോള്‍ കരിയറില്‍ മാത്രമല്ല ജീവിതത്തില്‍ മുഴുവനായും വിശ്വാസം തന്നെ സഹായിച്ചിട്ടുണ്ടെന്നും അത് തന്നെ സംബന്ധിച്ചിടത്തോളം ജീവിത ശൈലിപോലെയാണെന്നും യുകെയിലായാലും വേറെ എവിടെ ആയാലും എല്ലാദിവസവും തനിക്കൊപ്പം ബൈബിള്‍ ഉണ്ടെന്നും ഡച്ച് ന്യൂസ്പേപ്പറായ ‘എന്‍.ആര്.സി’ക്ക് നല്കിയ അഭിമുഖത്തിലും ഗാക്പോ പറഞ്ഞു. വിശ്വാസം എനിക്ക് സമാധാനവും ശക്തിയും തരുന്നു. പലപ്പോഴും ഞാന്‍ ഉറങ്ങുവാന്‍ പോകുന്നതിന് മുന്‍പ് ബൈബിള്‍ വായിക്കാറുണ്ട്. നമ്മള് പരസ്പരം എങ്ങനെ പെരുമാറണം എന്ന് നമ്മോട് പറയുന്ന ഒരു പ്രണയലേഖനം പോലെയാണ് ബൈബിളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision