വയനാട്ടിലെ ദുരന്തബാധിതർക്കായി വീട് നിർമ്മിക്കാനെന്ന പേരിൽ കോൺഗ്രസ് പിരിച്ച പണം എവിടെയെന്ന് ചോദ്യമുയർത്തി കുടിൽകെട്ടി സമരം സംഘടിപ്പിച്ച് ഡി വൈ എഫ് ഐ. സർക്കാരുമായി
സഹകരിച്ച് ടൗൺഷിപ്പ് നിർമ്മാണത്തിനായി ഡി.വൈ.എഫ്.ഐ പണം കൈമാറിയെങ്കിലും, സമാനമായ വാഗ്ദാനം നൽകിയ കോൺഗ്രസ് പണം നൽകാൻ തയ്യാറായില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് പറഞ്ഞു. ഇപ്പൊ അവർ ഒന്നും ചെയ്യാൻ കഴിയാതെ നിൽക്കുന്നു.















