മുതിര്‍ന്ന് സിപിഐഎം നേതാവ് തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവരുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേശ് പിഷാരടി. എന്നുമുതലാണ് കലയും കലാകാരനും സിപിഐഎമ്മിന് കണ്ണിന് കണ്ടുകൂടാത്തവരായതെന്ന് പിഷാരടി ചോദിച്ചു.
തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരൊക്കെ വെറുക്കപ്പെട്ടവരെന്ന പ്രത്യയശാസ്ത്രം അവര്‍ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തിന് ഒപ്പം പറയാനായി അനാവശ്യ ചര്‍ച്ചകളും പ്രതികരണങ്ങളും നടത്താന്‍ താനില്ല. തനിക്ക് സംസ്‌കാരമുണ്ടെന്നും അത് സമരം ചെയ്താല്‍ കിട്ടുന്ന ഒന്നല്ലെന്നും രമേശ് പിഷാരടി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.















