ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് ചേര്‍ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ ഫീച്ചർ ഉപകാരപ്രദമാകും എന്നാണ് റിപ്പോർട്ടുകൾ. ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലണെന്നും ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റുകള്‍ മികച്ച രീതിയില്‍ മാനേജ് ചെയ്യാന്‍ ഫീച്ചര്‍ സഹായിക്കുമെന്നും വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഫീച്ചര്‍ ഉടന്‍ സ്ഥിരതയുള്ള ബില്‍ഡില്‍ ലഭ്യമാകും.പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കള്‍ക്ക് ഓഫീസിലേയും വ്യക്തിഗതമായ കോണ്‍ക്റ്റുകളും പ്രത്യേകം സൂക്ഷിക്കാം. ഉപയോക്താക്കള്‍ കോണ്‍ടാക്റ്റ് ‘സിങ്കിങ്’ ഓഫ് ചെയ്താല്‍ പുതിയ വാട്സ്ആപ്പ് അപ്‌ഡേറ്റില്‍ മാനുവല്‍ സിങ്കിങ് ഓപ്ഷന്‍ ലഭ്യമാക്കും.ഇത് തെരഞ്ഞെടുക്കുന്ന കോണ്‍ടാക്റ്റുകള്‍ മാത്രം സിങ്ക് ചെയ്യാന്‍ സഹായിക്കും. മുഴുവന്‍ കോണ്‍ടാക്ട്സും ഉപയോക്താക്കള്‍ക്ക് അവരുടെ ലിങ്ക്ഡ് ഡിവൈസുകളില്‍ ലഭ്യമാകാന്‍ താല്‍പ്പര്യമില്ലെങ്കില്‍ സിങ്ക് ചെയ്ത കോണ്‍ടാക്റ്റുകള്‍ അണ്‍സിങ്ക് ചെയ്യാനും കഴിയും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision