മുനമ്പം രാഷ്ട്രീയ വിഷയം ആയല്ല ബിജെപി കാണുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ബിജെപി അവരോട് ഒപ്പം നിൽക്കുന്നത് സത്യതോടൊപ്പം നിൽക്കേണ്ടതിനാൽ. ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും സത്യത്തിനൊപ്പമേ നിൽക്കൂ.
ഞങ്ങൾ എടുത്ത നിലപാട് കേന്ദ്രത്തെ ബോധ്യപ്പെടുത്തിയാണ്. വി ഡി സതീശനും, പാണക്കാട് തങ്ങളും മുനമ്പത്തോട് ഒപ്പം ആണെന്ന് പറഞ്ഞു പറ്റിച്ചുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.