യുഎസ്- ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന്റേയും ഇറാന്റെ പ്രത്യാക്രമണത്തിന്റേയും പശ്ചാത്തലത്തില്‍ ലോകത്താകെ ഇന്ധന വില കുതിച്ചുയരാന്‍ സാധ്യത. ഇറാനില്‍ നിന്നും മിഡില്‍ ഈസ്റ്റിലെ മറ്റിടങ്ങളില്‍ നിന്നുമുള്ള എണ്ണ വിതരണം മന്ദഗതിയിലായെന്നും വരുദിവസങ്ങളില്‍
നിലയ്ക്കാനും സാധ്യതയുണ്ടെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന രണ്ട് കപ്പലുകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെ എണ്ണ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ലോകത്തിലാകെ വിതരണം ചെയ്യുന്ന എണ്ണയുടെ 20 ശതമാനം അഥവാ ഏകദേശം 15 ദശലക്ഷം ബാരല്‍ അസംസ്കൃത എണ്ണയും കയറ്റി അയയ്ക്കപ്പെടുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം അസാധ്യമാകുന്നതോടെ എണ്ണ വില കുതിച്ചുയരാനാണ് സാധ്യത.













