പശ്ചിമേഷ്യ സംഘര്‍ഷഭരിതമായത് കേരളത്തിലെ കയറ്റുമതി മേഖലയെയും സാരമായി ബാധിച്ചെന്ന് കേരള എക്സ്പോർട്ടേഴ്സ് ഫോറത്തിൻ്റെ ജനറൽ സെക്രട്ടറിയും സീക്കേ ഗ്ലോബൽ ട്രേഡിംഗ് എന്ന സ്ഥാപനത്തിൻ്റെ ഉടമയുമായ മുൻഷിദ് അലി.
നിലവില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും കൊച്ചി വിമാനത്താവളത്തില്‍ നിന്നും ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് താത്ക്കാലികമായി നിര്‍ത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടിുണ്ടെന്നും, സൗദി അറേബ്യ ഭാഗികമായും ഖത്തറും യുഎഇയും പൂര്‍ണമായും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പ്രതികരിച്ചു.













