കൊളംബിയയിൽ നടക്കുന്ന ലോക വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് മീരാബായി ചാനു. ഒളിമ്പിക്സിൽ സ്വർണമെഡൽ ജേതാവായ ഷിഹുവയെ മറികടന്നാണ് ചാനു ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ സ്വന്തമാക്കിയത്. മീരാബായി ചാനു 200 കിലോഗ്രാമും ഷിഹുവ മൊത്തം 198 കിലോഗ്രാമും ഭാരം ഉയർത്തി. അതേസമയം ചൈനയുടെ ജിയാങ് ഹുയിഹുവ 206 കിലോഗ്രാം ഭാരമുയർത്തി സ്വർണം നേടി.
