ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ആശാവർക്കേഴ്സ്. രാപ്പകൽ സമരവും
സത്യഗ്രഹ സമരവും ശക്തമായി മുന്നോട്ടു കൊണ്ടുപോകും. പ്രധാനപ്പെട്ട ആവശ്യങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുന്നു. ഓണറേറിയം വർദ്ധനവിലും വിരമിക്കൽ ആനുകൂല്യത്തിലും തീരുമാനമായില്ലെന്ന് സമരസമിതി പറഞ്ഞു.