അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ, ഇറാനെതിരായ യുദ്ധം ഏകദേശം അവസാനിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടിയുമായി ഇറാൻ.
യുദ്ധത്തിന്റെ അവസാനം തങ്ങൾ നിർണയിക്കുമെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് തിരിച്ചടിച്ചു. അമേരിക്കയും ഇസ്രയേലും ഇനിയും തങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുകയാണെങ്കിൽ മേഖലയിൽനിന്നും ഒരു ലിറ്റർ എണ്ണപോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് ഐആർജിസി വക്താവ് അലി മുഹമ്മദ് നൈനി മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിലൂടെ എണ്ണയുമായി പോകുന്ന ടാങ്കറുകൾക്കു യുഎസ് നാവികസേന സുരക്ഷയൊരുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് ഇറാൻ തറപ്പിച്ച് പറയുന്നത്.













