പാലാ : വചനകേൾവി നമ്മെ തന്നെ ദൈവത്തിനു സമർപ്പിക്കുന്നതും ആ സമർപ്പണം വഴി ദൈവത്തിന്റെ മനസ്സലിവിന്റെ വക്താക്കകണം നമ്മൾ എന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരാമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് . മാർത്തോമ്മാ. മെത്രാപ്പോലീത്ത പറഞ്ഞു. നിനക്ക് സൗഖ്യമാക്കുവാൻ മനസുണ്ടോ? ദൈവത്തിന്റെ .ഈ ചോദ്യത്തിന് ഉത്തരം നല്കേണ്ടത് സമ്പൂർണ്ണ സമർപ്പണം നടത്തുമ്പോൾ മാത്രമാ ന്നെന്ന് പിതാവ് ഓർമ്മിപ്പിച്ചു. ശരീരത്തെയും ആത്മാവിനെയും പൂർണ്ണമായി സമർപ്പിക്കണം.
പാലാ രൂപതയുടെ 43 മത് ബൈബിൾ കൺവെൻഷന്റെ സമാപ സമ്മേളനത്തിൽ സന്ദേശം നല്കുകയായിരുന്നു പിതാവ്. പാലാ രൂപതാധ്യക്ഷ്യൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണവും വെരി. റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് സ്വാഗതവും, മോൺ. ജോസഫ് മലേപ്പറമ്പിൽ, ഡോ. ജോസഫ് അരിമറ്റത്തിൽ എന്നിവർ ആശംസയും ഫാ. ആൽബിൻ പുതുപ്പറമ്പിൽ നന്ദിയും അർപ്പിച്ചു.












