രാജ്യത്തെ മുതിർന്ന മാധ്യമപ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം 4ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം തിരുവനന്തപുരത്ത് വെച്ചാണ് നടക്കുന്നത്. 21ന് സമ്മേളനം സമാപിക്കും.
സീനിയർ ജേണലിസ്റ്റ്സ് ഫോറം-കേരള ആതിഥ്യം വഹിക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിൽ നിന്നായി 250 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് മാധ്യമസെമിനാർ, ഇന്റനാഷണൽ ഫോട്ടോപ്രദർശനം, ഐക്യദാർഡ്യ സമ്മേളനം തുടങ്ങി
വിവിധപരിപാടികളും ഒരുക്കുന്നുണ്ട്. ഗസ്സയിൽ ജീവാർപ്പണം ചെയ്ത മാധ്യമപ്രവർത്തകർക്കുള്ള സ്മരണാഞ്ജലിയായി കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഫോട്ടോ എക്സിബിഷൻ നടത്തും.













