വയനാടിന് സഹായഹസ്തവുമായി ‘സസ്നേഹം കോട്ടയം’

spot_img

Date:

വയനാട് ദുരന്തത്തിനിരയായ സഹജീവികൾക്കു സ്‌നേഹത്തിന്റെ സഹായഹസ്തവുമായി കോട്ടയവും.

ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കു സഹായം എത്തിക്കുന്നതിനായി കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവശ്യസാധനങ്ങൾ സംഭരിക്കുന്നതിനായി കോട്ടയം ബസേലിയസ് കോളജിൽ സ്വീകരണകേന്ദ്രം ബുധനാഴ്ച (2024 ജൂലൈ 31) മുതൽ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു.

രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുവരെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.

ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ താൽപര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർക്കു കളക്ട്രേറ്റിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്.

എല്ലാവരുടെയും സഹായസഹകരണവും ജില്ലാ കളക്ടർ അഭ്യർഥിച്ചു.

  • കുട്ടികൾക്ക് പുതിയ വസ്ത്രങ്ങൾ (ഉപയോഗിച്ച/പഴയ വസ്ത്രങ്ങൾ സ്വീകരിക്കില്ല)
  • മുതിർന്നവർക്കുള്ള പുതിയ വസ്ത്രങ്ങൾ (ഉപയോഗിച്ച/പഴയ വസ്ത്രങ്ങൾ സ്വീകരിക്കില്ല)
  • കമ്പിളി വസ്ത്രങ്ങൾ, പുതപ്പുകൾ
  • അടിവസ്ത്രങ്ങൾ
  • ടൗവലുകൾ
  • ചെരുപ്പുകൾ (വിവിധ അളവിൽ)
  • പേസ്റ്റ്, ബ്രഷ്, ടങ് ക്ലീനർ, സോപ്പ്
  • മഗ്, ബക്കറ്റ്
  • ബെഡ്ഷീറ്റ്, പായ
  • സാനറ്ററി പാഡ്സ്
  • അരി, പയർ പലവ്യഞ്ജനങ്ങൾ
  • വെളിച്ചെണ്ണ
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related