മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള മുസ്ലിംലീഗിന്റെ വീടുകള്‍ ഇന്ന് കൈമാറും. തൃക്കൈപ്പറ്റയില്‍ ആദ്യഘട്ടത്തില്‍ 51 വീടുകളാണ് വയനാട് എംപി പ്രിയങ്ക ഗാന്ധി മുഖ്യാതിഥി ആകുന്ന ചടങ്ങില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറുന്നത്.
മേപ്പാടിയിലെ തൃക്കൈപ്പറ്റയില്‍ പതിനൊന്നര ഏക്കര്‍ ആണ് മുസ്ലിംലീഗ്, ഭവന പദ്ധതിക്ക് ഏറ്റെടുത്തത്. പദ്ധതിപ്രകാരം 105 വീടുകളാണ് ലീഗ് ഒരുക്കുന്നത്. 8 സെന്റില്‍ 1060 സ്ക്വയര്‍ ഫീറ്റില്‍ ഒരുക്കിയ 51 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറുന്നത്.
സര്‍ക്കാര്‍ ടൗണ്‍ഷിപ്പിലെ വീടുകള്‍ വേണ്ടെന്നുവച്ച് 15 ലക്ഷം രൂപ കൈപ്പറ്റിയ 87 ഗുണഭോക്താക്കളില്‍ നിന്ന്, നറുക്കെടുപ്പിലൂടെയാണ് 51 ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.












