വയനാട് പുനരധിവാസം: പ്രളയബാധിതർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കി കത്തോലിക്കാ സഭ

Date:

ജൂലൈമാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ അതിതീവ്രമഴയിലും, മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപൊട്ടലിലും ഉൾപ്പെട്ട കുടുംബങ്ങൾക്ക് സുസ്ഥിര വരുമാനത്തിന് തൊഴിൽ സംരംഭങ്ങൾ ഉറപ്പാക്കി കത്തോലിക്കാ സഭ. മേപ്പാടി പഞ്ചായത്തിനു പുറമെ പ്രളയബാധിതമായ വൈത്തിരി, സുൽത്താൻ ബത്തേരി, മാനന്തവാടി താലൂക്കുകളിലും ഉൾപ്പെട്ട 503 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തുക കൈമാറിയത്; രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും.

കെസിബിസി യുടെ കീഴിൽ കേരള സോഷ്യൽ സർവ്വീസ് ഫോറം നേതൃത്വം നൽകുന്ന സഭാതല പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കാത്തലിക് റിലീഫ് സർവ്വീസിൽ നിന്ന് 77 ലക്ഷം രൂപ പശു വളർത്തൽ, ആട് വളർത്തൽ, തയ്യൽ, ഡി.ടി.പി., വർക്ക്‌ഷോപ്പ്, ചായക്കട, പെട്ടിക്കട, കാറ്ററിംഗ്, നഴ്‌സറി എന്നിങ്ങനെ വിവിധതരം തൊഴിൽ യൂണിറ്റുകൾക്കായാണ് വിതരണം ചെയ്തിട്ടുള്ളത്. വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളായ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി, ശ്രേയസ്, ജീവന എന്നീ സ്ഥാപനങ്ങളിലൂടെയാണ് പരിശീലനം നല്കിയതിനുശേഷം വരുമാനപദ്ധതികൾ കുടുംബങ്ങൾക്ക് ലഭ്യമാക്കിയത്.


നേരത്തെ, കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ വയനാട്ടിലെ 925 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 9500/ വീതം ദുരന്ത ബാധിതരുടെ ബാങ്ക് അക്കൗണ്ടിൽ നല്കിയിരുന്നു. സമാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 150 വിദഗ്ധരിലൂടെ കൗൺസലിംഗ് നല്കി.


കെസിബിസി ഏറ്റെടുത്തിട്ടുള്ള 100 ഭവനങ്ങളുടെ നിർമ്മാണത്തിന് സ്ഥലം കണ്ടെത്തുന്നതിനും അനുമതി നേടുന്നതിനുമുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. കാലതാമസം കൂടാതെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെ എസ് എസ് എഫ് സെക്രട്ടറി അറിയിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....

കൂറുമാറിയ രാമപുരം പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷൈനി സന്തോഷിന്റെ അയോഗ്യത ശരി വെച്ച് കേരള ഹൈക്കോടതി

രാമപുരം : മുൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി സന്തോഷിന്റെ അയോഗ്യത ശരി...