വയനാട്ടിലെ നിയമനക്കോഴ വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കൂടുതൽ പരാതികൾ. ബത്തേരി അർബൻ ബാങ്കിൽ ജോലി നൽകാം എന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കൾ 22 ലക്ഷം രൂപ വാങ്ങിയതായി വയനാട് എസ് പിക്ക് പരാതി. താളൂർ സ്വദേശി പത്രോസ് ആണ് പരാതി നൽകിയത്. 2014 മുതൽ 5 തവണകളായി പണം നൽകിയിട്ടും ജോലി നൽകിയില്ല.മകൻ എൽദോസിന് വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾക്ക് പണം നൽകിയത്.
ജോലി ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടു. മൂന്നുലക്ഷം രൂപ തിരികെ നൽകി എന്ന് പത്രോസും എൽദോസും പറഞ്ഞു. കോൺഗ്രസ് പ്രാദേശിക നേതാക്കളും ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനും ചേർന്നാണ് പണം വാങ്ങിയത് എന്ന് പരാതി. വിജയൻ ഒപ്പുവച്ച രേഖ ഉൾപ്പെടെ ചേർത്താണ് എസ് പി ക്ക് പരാതി നൽകിയത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision