ബത്തേരി: സംസ്ഥാന സി.ബി.എസ്.ഇ. കലോത്സവത്തിലെ കാറ്റഗറി മൂന്നിൽ ഭരതനാട്യം മത്സരത്തിൽ വയനാട് ബത്തേരി മെക്കോൾസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ശ്രീഹരി സി.ആർ. മികച്ച വിജയം നേടി. മനോഹരമായ പ്രകടനത്തിലൂടെ ശ്രീഹരി ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി.
റെനീഷിന്റെയും ജിജിനയുടെയും മകനാണ് ശ്രീഹരി. കലയോടുള്ള തൻ്റെ പ്രതിബദ്ധത തെളിയിച്ച ശ്രീഹരിയുടെ ഈ വിജയം സ്കൂളിനും വയനാട് ജില്ലയ്ക്കും അഭിമാനകരമായി.












