നിക്കരാഗ്വേ സര്‍ക്കാരിന്റെ കത്തോലിക്ക സഭാവിരോധം തുടരുന്നു കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്കും വിലക്ക്
ഏകാധിപത്യ ഭരണത്തെ തുടര്‍ന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ഒര്‍ട്ടേഗ സര്‍ക്കാരിന്റെ കത്തോലിക്ക സഭാവിരോധം തുടരുന്നു.
ഏറ്റവും ഒടുവിലായി കുരിശിന്റെ വഴി പൊതു സ്ഥലങ്ങളില്‍ നിരോധിച്ചുക്കൊണ്ടാണ് ഭരണകൂടത്തിന്റെ കിരാത നടപടി. ദുഃഖവെള്ളിയാഴ്ച പോലും കുരിശിന്റെ വഴിയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് ലാറ്റിന്‍ അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
കഴിഞ്ഞയാഴ്ച നിക്കരാഗ്വേ ദേശീയ നായകൻ അഗസ്റ്റോ സാൻഡിനോ കൊല്ലപ്പെട്ടതിന്റെ 89-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ, കത്തോലിക്ക സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രസിഡന്‍റ് ഒര്‍ട്ടേഗ നടത്തിയത്. 2018 ഏപ്രിലിനും 2022 ഒക്‌ടോബറിനുമിടയിൽ, നിക്കരാഗ്വേൻ ഭരണകൂടം രാജ്യത്തെ കത്തോലിക്കാ സഭയ്‌ക്കെതിരെ 396 ആക്രമണങ്ങൾ നടത്തിയതായാണ് റിപ്പോര്‍ട്ട്. ഓരോ ദിവസവും കൂടുതല്‍ ക്ലേശകരമാകുന്ന നിക്കരാഗ്വേയിലെ അവസ്ഥയില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം പ്രകടിപ്പിക്കുകയും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തിരിന്നുവെന്നതും ശ്രദ്ധേയമാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision