കിടങ്ങൂർ : കുടിവെള്ള വിതരണ പദ്ധതികൾ നടപ്പിലാക്കുന്നതിലും പ്രാധാന്യം ജലവിഭവപരിപാലനത്തിന് നൽകേണ്ടതുണ്ടെന്നും പുതുതലമുറയ്ക്ക് അവബോധം നൽകുന്നതിനായി ജലവിഭവ പരിപാലനം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ജൽ ജീവൻ മിഷൻ ഐ.എസ്.എ പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാൻ ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു.
കിടങ്ങൂർ എൻ. എസ്. എസ് ഹയർ സെക്കണ്ടറി സ്കൂളിൽ ജലശ്രീ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ജൽ ജീവൻ മിഷൻ പ്രോജക്ട് മാനേജർ കൂടിയായ അദ്ദേഹം. കിടങ്ങൂർ ഗ്രാമ പഞ്ചായത്തിലെ സ്കൂളുകളിൽ ജൽ ജീവൻ മിഷൻ്റെ മാർഗ്ഗനിർദേശപ്രകാരം ജലശ്രീക്ലബ്ബുകൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ഇൻചാർജ് ഗിരിജ .എസ് അദ്ധ്യക്ഷതവഹിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ജെ.ജെ.എം പ്രോജക്ട് ഓഫീസർ ഉല്ലാസ് .സി എസ് മുത്തോലി ക്ലാസ്സ് നയിച്ചു. പ്രോഗ്രാം ഓഫീസർ സെബാസ്റ്റ്യൻ ആരുച്ചേരിൽ , അദ്ധ്യാപകരായ മാധവി .എം,അമ്പിളി.എസ്, അജിത് വി നായർ, ജയപ്രഭ. ജെ.പി, മഞ്ജു ബി നായർ തുടങ്ങിയവർ പരിപാടിക്കു നേതൃത്വം കൊടുത്തു. ജലശ്രീ ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ക്വിസ് മൽസരം നടത്തുകയും ചെയ്തു.