ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കക്കയം ഡാമിൽ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 755.70 മീറ്ററായി ഉയർന്നതോടെയാണ് അലർട്ട് പുറപ്പെടുവിച്ചത്.

ജലനിരപ്പ് 2485.20 അടിയിൽ എത്തിയാൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. ഡാം ഷട്ടർ തുറന്നാൽ കരിയാത്തുംപാറ പുഴയിലും പെരുവണ്ണാമൂഴി അണക്കെട്ടിലും ജലനിരപ്പ് വർധിക്കും.
KSEBയുടെ കീഴിലുള്ള കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ് കക്കയം അണക്കെട്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg














