ജല അതോറിറ്റി വാട്ടർ ചാർജ് മൂന്നിരട്ടി വർധിപ്പിച്ചതോടെ പൊതു ടാപ്പുകളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി തദ്ദേശസ്ഥാപനങ്ങൾ. പൊതുടാപ്പുകളുടെ ചാർജ് അടയ്ക്കുന്നത് തദ്ദേശസ്ഥാപനങ്ങൾ ആയതിനാൽ ഇപ്പോഴത്തെ വർധന താങ്ങാനാകാത്ത സാഹചര്യത്തിലാണ് നടപടി. ഓരോ ടാപ്പിനും പഞ്ചായത്തുകൾ 15,000 രൂപയും നഗരസഭകളും കോർപറേഷനുകളും 22,000 രൂപയും നൽകുന്ന തരത്തിലാണ് ചാർജ് വർദ്ധന. അവശ്യമേഖലകളിൽ ഒഴികെ പൊതുടാപ്പുകൾ വേണ്ടെന്നാണ് തീരുമാനം.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision