ലഹരിവ്യാപനത്തിനും, അക്രമത്തിനും കാരണം അധികാരികളുടെ അനാസ്ഥയെന്ന്പൊതുസമൂഹത്തിന്റെ വിലയിരുത്തല്‍

spot_img
spot_img

Date:

spot_img
spot_img

‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടി തുടരുന്നു

ലഹരി വ്യാപനത്തിനും അക്രമത്തിനും കാരണം അധികാരികളുടെ അനാസ്ഥയും സമയോചിതമായി ഇടപെടലിനുണ്ടായ കാലതാമസവുമാണെന്ന് പൊതുസമൂഹം വിലയിരുത്തിയതായി ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഭവനങ്ങളും തൊഴില്‍ മേഖലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബസ് സ്റ്റാന്റുകളും വ്യാപാര സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്തിയപ്പോള്‍ ബോധ്യപ്പെട്ടതായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി.
‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ രണ്ടാംഘട്ട പരിപാടിയുടെ രണ്ടാം ദിനത്തില്‍ രാമപുരം, കുറവിലങ്ങാട് മേഖലകളില്‍ പര്യടനം നടത്തിയപ്പോഴാണ് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ജനങ്ങള്‍ പ്രതികരണം നടത്തിയതെന്ന് രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കലും സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയും പറഞ്ഞു. യാത്രാ പരിപാടിക്കിടയില്‍ നിരവധി അമ്മമാര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അവരുടെ സങ്കടം രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുജനം ഏറെ ഭയപ്പാടോടുകൂടിയാണ് കഴിയുന്നതെന്നും കോവിഡ് മഹാമാരിയെ നേരിട്ടപോലെ ഉറവിടം കണ്ടെത്തി മാരക ലഹരിയെ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നും മാഫിയയെ തുറങ്കിലടയ്ക്കണമെന്നും ഫാ. വെള്ളമരുതുങ്കലും പ്രസാദ് കുരുവിളയും പറഞ്ഞു. ജനങ്ങളുടെ ജീവനും മാനസിക ആരോഗ്യവുമാണ് മുഖ്യം. നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെ ജനം പൊതുനിരത്തിലൂടെ നടക്കുകയാണ്. ചിലര്‍ ഒച്ചവയ്ക്കുന്നു, ചിലര്‍ കരയുന്നു, ചിലര്‍ ചിരിക്കുന്നു, ചിലര്‍ പേടിപ്പെടുത്തുംവിധം നോക്കുന്നു. നാട് മാനസിക രോഗികളുടെ ഹബ്ബായി മാറുന്നുവോ എന്ന് തോന്നിപ്പോകുന്നു.
അധികാരികള്‍ നിസംഗത പാലിച്ചാല്‍ അപകടം ദൂരത്താകില്ല. പൊതുസമൂഹം സമ്പൂര്‍ണ്ണ പിന്തുണ ലഹരിക്കെതിരെ പരസ്യമായിട്ട് പ്രഖ്യാപിക്കുന്നു. ലഹരിയുടെ ഭീകരത സാധാരണ ജനത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞു. ഇത് ബോധ്യപ്പെടാത്ത ഏകവിഭാഗം ഭരണസംവിധാനങ്ങള്‍ മാത്രമാണെന്നും ഫാ. ജേക്കബ് വെള്ളമരുതുങ്കലും പ്രസാദ് കുരുവിളയും പറഞ്ഞു. ഇന്നലെ (18.03.2025 ചൊവ്വാഴ്ച) രാവിലെ 10 ന് പാലായില്‍ നിന്നും ആരംഭിച്ച പരിപാടി രാമപുരം, കൂത്താട്ടുകുളം, കുറവിലങ്ങാട് മേഖലകളില്‍ പര്യടനം നടത്തി. രാമപുരം മാര്‍ അഗസ്തിനോസ് കോളേജിലും കുറവിലങ്ങാട് ദേവമാതാ കോളേജിലും അധ്യാപകരും വിദ്യാര്‍ത്ഥികളും ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടിക്ക് സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ആശയവിനിമയം നടത്തുകയും പരിഹാര നിര്‍ദ്ദേശങ്ങള്‍ പരസ്യമായിട്ട് അറിയിക്കുകയും ചെയ്തു.
ആന്റണി മാത്യു, ജോസ് കവിയില്‍, സാബു എബ്രാഹം, ജോയി കളരിക്കല്‍ എന്നിവര്‍ പര്യടനത്തോടൊപ്പം നേതൃത്വം നല്‍കി വരുന്നു.
ഇന്ന് (19.03.25 ബുധന്‍) രാവിലെ 9 ന് പാലായില്‍ നിന്നും ആരംഭിച്ച് ഈരാറ്റുപേട്ട, അരുവിത്തുറ പൂഞ്ഞാര്‍ മേഖലകളില്‍ പര്യടനം നടത്തും.

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ രണ്ടാം ഘട്ട പരിപാടിയുടെ രണ്ടാം ദിനമായ ഇന്നലെ മാര്‍ അഗസ്തിനോസ് കോളേജില്‍ രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ സന്ദേശം നല്കുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related