വി എസ് അച്യുതാനന്ദന് കേരളം നൽകുന്നത് അവിസ്മരണീയ യാത്രയയപ്പ്. വിഎസ് അച്യുതാനന്ദന്റെ മൃതദേഹം പുന്നപ്രയിലെ ‘വേലിക്കകത്ത്‘ വീട്ടിലെത്തി. 22 മണിക്കൂർ പിന്നിട്ട യാത്രയാണ്
വേലിക്കകത്ത് വീട്ടിൽ എത്തിയത്. വിപ്ലവ സൂര്യനെ അവസാനമായി കാണാൻ വീട്ടിലേക്കും ജനപ്രവാഹം. ജനങ്ങളുടെ സ്നേഹച്ചൂടിൽ വെയിലും മഴയും തോറ്റു. സംസ്ഥാനത്തിന്റെ പല
ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേര് രാവിലെ മുതല്‍ വീട്ടിലെത്തി കാത്തുനില്‍ക്കുകയാണ്.













