മുന്‍ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷണ്‍ പുരസ്കാരം കുടുംബം സ്വീകരിക്കില്ല.
സിപിഐഎം നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമാണ് കുടുംബം ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. പത്മ പുരസ്കാരങ്ങള്‍ സ്വീകരിക്കുന്ന കീഴ്വഴക്കം സിപിഐഎമ്മിനില്ലെന്ന് വി എസിന്റെ കുടുംബത്തെ പാര്‍ട്ടി അറിയിച്ചു.
പാര്‍ട്ടിയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്ന് വി എസ് അച്യുതാനന്ദന്റെ മകന് വി എ അരുണ്‍ കുമാര്‍ മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.











