ഇന്ത്യയില്‍ എത്തിയ റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 11ന് ഹൈദരാബാദ് ഹൗസില്‍ 23-ാമത് ഇന്ത്യാ- റഷ്യ വാര്‍ഷിക ഉച്ചകോടിക്ക് തുടക്കമാകും.
രാഷ്ട്രപതിഭവനില്‍ പുടിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് പുടിന് ആദരാഞ്ജലി അര്‍പ്പിക്കും. വൈകിട്ട് നാലിന് ഇന്തോ-റഷ്യ ബിസിനസ് ഫോറത്തില്‍ മോദിയും പുടിനും പങ്കെടുക്കും.
പുടിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു വിരുന്നൊരുക്കും ആരോഗ്യം, പ്രതിരോധം, കൃഷി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനുള്ള ധാരണ പത്രങ്ങളില്‍ ഒപ്പുവെച്ചേക്കും. ഇരുപത്തിമൂന്നാമത് ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിയിലും വ്ളാഡിമിര്‍ പുടിന് പങ്കെടുക്കും.












