അരുവിത്തുറ: ജൈവ വൈവിധ്യം സംരക്ഷിക്കുക, പ്രാദേശിക ഭക്ഷണ വൈവിധ്യം നിലനിർത്തി ഭക്ഷ്യ സുഭിക്ഷത ഒരുക്കുക, വിഷരഹിതമായ ആഹാരത്തിലൂടെ ആരോഗ്യം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വിത്തു കുട്ട സംഘടിപ്പിച്ചു.
കോളേജ് ഐ ക്യു ഏ സിയുടെ അഭിമുഖ്യത്തിൽ പൂഞ്ഞാർ ഭൂമിക, കോളേജ് എൻ എസ്സ് എസ്സ്, എൻ സി സി, ഭൂമിത്രസേന എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് വിത്തു കുട്ട സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ ശേഖരിച്ച നൂറോളം പ്രാദേശിക വിത്തുകളുടെ പ്രദർശനവും കൈമാറ്റവും ചടങ്ങിൽ നടന്നു.
പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി ജനറൽ സെക്രട്ടറി വൃക്ഷ വൈദ്യൻ കെ ബിനു കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ സിബി ജോസഫിനു വിത്ത് കൈമാറി നിർവഹിച്ചു.
ചടങ്ങിൽ കോളേജ് ബർസാറും കോഴ്സസ് കോർഡിനേറ്ററുമായ ഫാ. ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഡോ. സുമേഷ് ജോർജ്, മിഥുൻ ജോൺ, ഡോ. ഡെന്നി തോമസ്, മരിയാ ജോസ്, ഡോ. ലൈജു വർഗ്ഗീസ്, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ എബി പൂണ്ടിക്കുളം തുടങ്ങിയവർ സംസാരിച്ചു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision